ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊറോണ ബാധ സ്ഥിരീകരിച്ചത് 693 പേര്‍ക്ക്. രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 4,067 ആയി ഉയര്‍ന്നു. ഇവരില്‍ 1,445 പേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.

വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 76 ശതമാനവും പുരുഷന്മാരാണ് എന്നതും ശ്രദ്ധേയമാണ്. 24 ശതമാനം പേര്‍ സ്ത്രീകളാണ്. 109 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായത്. 109 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തിങ്കളാഴ്ച മാത്രം 30 പേര്‍ മരിച്ചു. മരണപ്പെട്ടവരില്‍ 63ശതമാനം പേരും അറുപതു വയസ്സിനു മുകൡലുള്ളവരാണ്. 40 വയസിനു തഴെയുള്ള ഏഴു ശതമാനവും മരണത്തിനു കീഴടങ്ങി.

ഗുണഫലത്തെ കുറിച്ച് പരിമിതമായ തെളിവുകളാണ് ഉളളതെങ്കിലും ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുന്നവരെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഹൈഡ്രോക്‌സി ക്ലോറോകൈ്‌വന്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നു കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി. എന്നാലിത് കമ്മ്യുണിറ്റി തലത്തില്‍ ഉപയോഗിക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here