സഹകരണ പ്രശ്‌നം: സര്‍ക്കാരുമായി സഹകരിക്കാന്‍ യു.ഡി.എഫ്

0

തിരുവനന്തപുരം: സഹകരണ മേഖലയെ സംരക്ഷിക്കാനായി എല്‍.ഡി.എഫുമായി യോജിച്ച് പ്രക്ഷോഭം നടത്താന്‍ യു.ഡി.എഫില്‍ ധാരണ. യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കി.

സമരത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കും. എല്‍.ഡി.എഫുമായി യോജിച്ച സമരം നടത്തുന്നതിനെ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ എതിര്‍ത്തിരുന്നു. ഇത് മുസ്ലീം ലീഗ് തള്ളുകയും ചെയ്തിരുന്നു. യോഗത്തിനു മുമ്പ് സുധീരനുമായി രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here