പ്രതികള്‍ അര്‍ഹിക്കുന്ന ശിക്ഷ. എന്നാല്‍ നടപ്പാക്കപ്പെട്ടത് കാട്ടുനീതിയിലൂടെ….വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെയും ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ വാര്‍ത്തയാണ് ഇന്നത്തെ പ്രഭാതം ഏവര്‍ക്കും സമ്മാനിച്ചത്.

ഈ ക്രൂരതയ്ക്ക് ഇതുതന്നെയാണ് ശിക്ഷയെന്നാണ് വലിയൊരു വിഭാഗം സാധാരണക്കാരുടെ അടക്കം പ്രതികരണം. എന്നാല്‍, പ്രതി കുറ്റക്കാരനാണോയെന്ന് കണ്ടെത്തുന്നതിനു മുമ്പു തന്നെ ഓടിച്ചിട്ട് വെടിവച്ചുകൊല്ലന്നത് നീതി നടപ്പാക്കലാണോയെന്ന് മറ്റൊരു വിഭാഗം ചോദിക്കുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ പോലീസ് നടപടിയുടെ ശരി തെറ്റുകളുടെ വിശകലനമാണ്.

നിര്‍ഭയ പെണ്‍കുട്ടിയുടെ അമ്മ അടക്കം പോലീസിനെ പ്രശംസിച്ച് രംഗത്തെത്തി. സംഭവം നടന്ന സ്ഥലത്ത് നാട്ടുകാര്‍ ആഘോഷം നടത്തി.പുഷ്പവൃഷ്ടി നടത്തിയും പോലീസുകാരെ തോളിലേറ്റിയുമാണ് ജനം സന്തോഷം പ്രകടിപ്പിച്ചത്. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സ്‌കൂള്‍ ബസുകളില്‍ ഇരുന്നു പെണ്‍കുട്ടികള്‍ നിരത്തിലുള്ള പോലീസിനെ അഭിവാദ്യം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

LEAVE A REPLY

Please enter your comment!
Please enter your name here