ഭരണഘടനാ ബഞ്ച് പുന:സംഘടിപ്പിച്ചു, പത്രസമ്മേളനം നടത്തിയ മുതിര്‍ന്ന ജഡ്ജിമാര്‍ ആരും ഇല്ല

0
2

ഡല്‍ഹി: മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് പുന:സംഘടിപ്പിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പുന:സംഘടിപ്പിച്ച ബഞ്ചില്‍ വാര്‍ത്താ സമ്മേളനം നടത്തിയ നാലു ജഡ്ജിമാരും ഉള്‍പ്പെട്ടിട്ടില്ല. ദീപക് മിശ്രയ്ക്കു പുറമേ ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം. ഖാനന്‍വില്‍ക്കര്‍, ഡിവൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നി ജഡ്ജിമാരാണ് പുതിയ ബെഞ്ചിലെ അംഗങ്ങള്‍. ആധാര്‍, ശബരിമല സ്ത്രീ പ്രവേശനം, സ്വവര്‍ഗരതി കുറ്റകരമാക്കിയത് പുന:പരിശോധിക്കല്‍ തുടങ്ങിയ കേസുകള്‍ ഭരണഘടനാ ബഞ്ചാണ് പരിഗണിക്കുന്നത്. 17ന് ബഞ്ചിന്റെ ആദ്യ സിറ്റിംഗ് ഉണ്ടാകുമെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here