ഇംപീച്ച്‌മെന്റ്: ഭരണഘടനാ ബെഞ്ച് തര്‍ക്കവിഷയം, ഹര്‍ജി പിന്‍വലിച്ചു

0

ഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച രണ്ട് കോണ്‍ഗ്രസ് എം.പിമാര്‍ വാദത്തിനിടെ ഹര്‍ജി പിന്‍വലിച്ചു. പിന്നാലെ ഹര്‍ജി തള്ളിയതായി കോടതിയും അറിയിച്ചു.
സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുന്നത് തുടങ്ങവേയാണ് കോണ്‍ഗ്രസ് എം.പിമാര്‍ക്കു വേണ്ടി ഹാജരായ കപില്‍ സിബല്‍ ഹര്‍ജി പിന്‍വലിക്കുന്നതായി അറിയിച്ചത്. ഭരണഘടനാ ബെഞ്ച് രൂപീകരിച്ചത് ആരെന്നു വ്യക്തമാക്കാത്തതാണ് പിന്‍വലിക്കാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. 45 മിനിട്ട് മാത്രമാണ് വാദം നടന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here