ശ്രീദേവിയുടെ മരണം: കോണ്‍ഗ്രസ് ട്രീറ്റ് പിന്‍വലിച്ചു

0

മുംബൈ: ശ്രീദേവിയുടെ മരണവാര്‍ത്തയ്ക്കുപിന്നാലെ കോണ്‍സിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ച ‘അനുശോചനം’ വിവാദമായതോടെ പിന്‍വലിച്ചു. ശ്രീദേവിക്ക് അനുശോചനമര്‍പ്പിച്ച കുറിപ്പിന്റെ അവസാനം 2013ല്‍ യു.പി.എ. സര്‍ക്കാര്‍ പത്മശ്രീ നല്‍കിയിരുന്നെന്ന ഓര്‍മ്മപ്പെടുത്തലും നെഹ്രു പ്രധാനമന്ത്രിയായ കാലഘട്ടത്തിലാണ് ശ്രീദേവിയുടെ ജനനമെന്നും കുറിച്ചതോടെയാണ് മരണത്തെ രാഷ്ട്രീയവത്ക്കരിച്ചെന്ന രൂക്ഷവിമര്‍ശനം ഉണ്ടായത്. സംഗതി പാളിയതോടെ മണിക്കൂറുകള്‍ക്കകം ട്രീറ്റ് മാഞ്ഞു. സോഷ്യല്‍മീഡിയായില്‍ കടുത്ത പ്രതികരണവുമായി പ്രമുഖരടക്കം രംഗത്തുവന്നതോടെയാണ് പിന്‍മാറ്റമെങ്കിലും ട്രീറ്റ് പിന്‍വലിച്ചതിനുപിന്നിലെ ചേതോവികാരം കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുമില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here