തിരുവനന്തപുരം: ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്ക് എതിരെയുണ്ടായ പോലീസ് നടപടിയില്‍ നിയമസഭയ്ക്കത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം.
പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി മുദ്രാവാക്യം വിളിയുമായി പ്രതിപക്ഷം നിയമസഭ തടസപ്പെടുത്തി. വി.ടി. ബല്‍റാം എം.എല്‍.എ നിയമസഭയില്‍ നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെ പ്രതിഷേധം കടത്തു. അഞ്ച് എം.എല്‍.എമാര്‍ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ചു. ഇതേ തുടര്‍ന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് സഭ നിര്‍ത്തിവച്ചശേഷം ചേംബറിലേക്ക് പോയി.
പിന്നീട് സഭ വീണ്ടും ആരംഭിച്ചപ്പോഴും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നു. എം.എല്‍.എമാര്‍ ഡയസില്‍ കയറിയത് നിര്‍ഭാഗ്യകരമാണെന്നു പറഞ്ഞ സ്പീക്കര്‍ ഇത് പരിശോധിക്കുമെന്നും അറിയിച്ചു.
തലസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തിയ പ്രകടനവും അക്രമാസക്തമായി. എറണാകുളത്തും കെ.എസ്.യു. പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.