കത്‌വ, ഉന്നാവോ: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യഗേറ്റില്‍ കോണ്‍ഗ്രസിന്റെ അര്‍ധരാത്രി മാര്‍ച്ച്

0

ഡല്‍ഹി: കത്‌വ, ഉന്നാവോ സംഭവങ്ങളില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യഗേറ്റില്‍ കോണ്‍ഗ്രസിന്റെ അര്‍ധരാത്രി മാര്‍ച്ച്. നൂറുകണക്കിനാളുകള്‍ മെഴുകുതിരിയുമേന്തി അര്‍ധരാത്രി 12 മണിക്ക് തുടങ്ങിയ മാര്‍ച്ചച്ചില്‍ പങ്കെടുത്തു. ജമ്മു കശ്മീരില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫയ്ക്കും ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ പീഡിപ്പിച്ചെന്നാരോപിക്കപ്പെടുന്ന പെണ്‍കുട്ടിക്കും നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് വന്‍ മാര്‍ച്ച് നടന്നത്.

എ.ഐ.സി.സി ആസ്ഥാനത്തു നിന്നു തുടങ്ങിയ മാര്‍ച്ച് ഇന്ത്യാ ഗേറ്റിലെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി കൂടെ ചേര്‍ന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. പ്രിയങ്കാ ഗാന്ധിയും റോബര്‍ട്ട് വാദ്രയും മാര്‍ച്ചിനെത്തിയിട്ടുണ്ട്. ഇവരുടെ മകളും കൂടെയുണ്ട്. ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ മാതാപിതാക്കളും മാര്‍ച്ചില്‍ അണിചേര്‍ന്നു. ചുരുങ്ങിയ സമയംകൊണ്ടാണ് ഇത്രയും വലിയ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസിനായത്. രാത്രി ഒന്‍പതു മണിക്കു ശേഷമാണ് അര്‍ധരാത്രി മാര്‍ച്ച് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here