തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തില്‍ കൂട്ടുത്തരവാദിത്തമുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. സംഘടനാ സംവിധാനത്തില്‍ വീഴ്ചകളും പാളിച്ചകളുമുണ്ടായിരുന്നു. ഇതാണ് തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിന് കാരണമെന്നും മുല്ലപ്പളളി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം ദുര്‍ബലമായ സംഘടനാ സംവിധാനമാണ്. പരമ്ബരാഗത വോട്ടുകളില്‍ വിളളലുണ്ടായി. മധ്യതിരുവിതാംകൂറിലെ തിരിച്ചടിക്ക് കാരണം ജോസ് കെ മാണി മുന്നണിവിട്ടതുകൊണ്ട് മാത്രമല്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റ് നേടിയപ്പോള്‍ തനിക്ക് ആരും പൂച്ചെണ്ട് നല്‍കിയില്ലെന്നും മുല്ലപ്പളളി പറഞ്ഞു.

മാധ്യമങ്ങള്‍ തന്നെ വളഞ്ഞിട്ടാക്രമിക്കുന്നുവെന്ന് വൈകാരികമായി പ്രതികരിച്ച കെപിസിസി അധ്യക്ഷന്‍, തനിക്കെതിരെ വിപ്ലവം നടത്തുന്ന നേതാക്കളോടുളള പരിഭവം കൂടിയാണ് പ്രകടിപ്പിച്ചത്. നേതൃമാറ്റം വേണമെന്ന് പാര്‍ട്ടിയില്‍ ആരും ആവശ്യമുന്നയിച്ചിട്ടില്ലെന്നും സംഘടനാ സംവിധാനം ശക്തിപ്പെടുത്തണമെന്ന ക്രിയാത്മക നിര്‍ദേശങ്ങള്‍ മാത്രമാണ് ഉയര്‍ന്നതെന്നും മുല്ലപ്പളളി പറഞ്ഞു.

പ്രബുദ്ധ കേരളത്തില്‍ ഒരിടത്ത് പോലും പൊതുരാഷ്ട്രീയം ചര്‍ച്ചയായില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണയുണ്ടാക്കുന്ന പ്രചരണങ്ങളെ ഫലപ്രദമായി നേരിടാന്‍ സാധിച്ചില്ല. പ്രവര്‍ത്തകരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here