തിരുവനന്തപുരം: കെ.എം.ഷാജി എം.എല്‍.എക്കെതിരെ വിജിലന്‍സ് കേസെടുക്കാന്‍ അനുമതി നല്‍കിയ നിയമസഭാ സ്പീക്കര്‍ക്കെതിരെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രംഗത്ത്. വി.ഡി.സതീശന്‍, ഷാഫി പറമ്പില്‍, സണ്ണി ജോസഫ്, റോജി എം. ജോണ്‍, കെ.എസ്. ശബരീനാഥന്‍, എ.പി. അനില്‍കുമാര്‍, അന്‍വര്‍ സാദത്ത് എന്നിവരാണ് പരസ്യമായി സ്പീക്കര്‍ക്കെതിരെ രംഗത്തെത്തിയത്.

ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കുമ്പോള്‍ സ്പീക്കര്‍ ഒരു തരത്തിലുള്ള നിഷ്പക്ഷതയും കാണിച്ചിട്ടില്ലെന്ന് എം.എല്‍.എമാര്‍ ആരോപിക്കുന്നു. സുപ്രീം കോടതി പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണ് സ്പീക്കര്‍ കേസില്‍ നടത്തിയിരിക്കുന്നത്. തന്റെ കീഴിലുള്ള അണ്ടര്‍ സെക്രട്ടറി തലത്തിലുള്്‌ള ഒരു ഉദ്യോഗസ്ഥനെക്കൊണ്ട് ഷാജിക്കെതിരായി വിജിലന്‍സ് കേസെടുക്കാനുള്ള അവസരമുണ്ടാക്കിക്കൊടുക്കുകയാണ് സ്പീറ്റര്‍ ചെയ്തതെന്ന് എം.എല്‍.എമാര്‍ വിമര്‍ശിക്കുന്നു. വിജിലന്‍സ് കേസിനു അനുമതി നല്‍കിയ വിവരം ഷാജിയെ അറിയിക്കാനുള്ള മാന്യതപോലും സ്പീക്കര്‍ കാണിച്ചില്ലെന്നും എം.എല്‍.എമാര്‍ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here