ഡ​ല്‍​ഹി: എം.​എം. ഹ​സ​നെ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ സ്ഥാ​ന​ത്ത് നി​ന്നും നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രും എം​പി​മാ​രും ഹൈ​ക്ക​മാ​ന്‍​ഡി​ന് ക​ത്ത് ന​ല്‍​കി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​രാ​തി. എം​എ​ല്‍​എ​മാ​ര്‍​ക്കും എം​പി​മാ​ര്‍​ക്കും പു​റ​മെ കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളും ഹ​സ​നെ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്ക​മാ​ന്‍​ഡി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ഹ​സ​ന്‍ വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി നേ​താ​ക്ക​ളെ ക​ണ്ട​ത​ട​ക്കം നേ​താ​ക്ക​ള്‍ ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

കെ​പി​സി​സി നേ​തൃ​ത്വ​ത്തെ പോ​ലും പ​ര​സ്യ​മാ​യി എ​തി​ര്‍​ത്തു. പാ​ര്‍​ട്ടി​യോ​ട് ആ​ലോ​ചി​ക്കാ​തെ നി​ല​പാ​ടു​ക​ള്‍ പ​ര​സ്യ​പ്പെ​ടു​ത്തി. മാ​ധ്യ​മ​ങ്ങ​ളു​ടെ അ​ക​മ്ബ​ടി​യോ​ടെ വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി നേ​താ​ക്ക​ളെ ക​ണ്ട​ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രി​ച്ച​ടി​യാ​യി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും നേ​താ​ക്ക​ള്‍ ഉ​ന്ന​യി​ച്ചു.ഹ​സ​നു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത് യു​ഡി​എ​ഫി​ന്‍റെ കെ​ട്ടു​റ​പ്പി​നെ ബാ​ധി​ക്കും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ന​ത്ത തി​രി​ച്ച​ടി​ക്കി​ത് കാ​ര​ണ​മാ​കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

പാര്‍ട്ടിയും യുഡിഎഫ് സംവിധാവനവും രണ്ടു തട്ടിലാണെന്ന് വരുത്തി തീര്‍ക്കുന്ന പ്രസ്താവനകളാണ് തിരഞ്ഞെടുപ്പ് വേളകളില്‍ ഹസ്സന്‍ നടത്തിയതെന്നും പരാതിയില്‍ പറയുന്നു. കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍, സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തുടങ്ങിയവര്‍ക്കടക്കമാണ് പരാതി ലഭിച്ചിട്ടുള്ളത്. ചില എംപിമാരും എംഎല്‍എമാരും താരിഖ് അന്‍വറിന് നേരിട്ടാണ് പരാതി ബോധിപ്പിച്ചിട്ടുള്ളത്. 


LEAVE A REPLY

Please enter your comment!
Please enter your name here