ഡല്‍ഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥി നിര്‍ണയ പട്ടിക ചുരുക്കാത്തതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്‌തി. സംസ്ഥാന ഘടകത്തിന്റെ സാദ്ധ്യത പട്ടികയില്‍ ഓരോ മണ്ഡലത്തിലും രണ്ട് മുതല്‍ അഞ്ച് വരെ പേരാണ് ഇടം പിടിച്ചിട്ടുളളത്. ഇതാണ് ഹെക്കമാന്‍ഡിനെ ചൊടിപ്പിച്ചത്.

കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് മുന്നോടിയായി എച്ച്‌ കെ പാട്ടീല്‍ അദ്ധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്. സ്ഥാനാര്‍ത്ഥി പട്ടിക ചുരുക്കി വൈകുന്നേരത്തെ സ്ക്രീനിംഗ് കമ്മിറ്റിക്കെത്താനാണ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ കേരളത്തിലെ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. 92 സീറ്റുകളിലെ അന്തിമ പട്ടികക്കായിരിക്കും രൂപം നല്‍കുക. ചര്‍ച്ചയില്‍ രാഹുല്‍ഗാന്ധിയും പങ്കെടുക്കും.

സ്‌ക്രീനിംഗ് കമ്മിറ്റിക്ക് മുന്നോടിയായി എ.കെ ആന്റണിയുമായി കേരളനേതാക്കള്‍ എ കെ ആന്റണിയുമായി കൂടിക്കാഴ്‌ച നടത്തും. എല്ലാ സിറ്റിംഗ് എം എല്‍ എമാര്‍ക്കും നിലവിലെ സീറ്റ് നല്‍കിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. കെ സി ജോസഫിന്റെ ഇരിക്കൂര്‍ മണ്ഡലത്തിന്റെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഇരിക്കൂറിന് പകരം ചങ്ങനാശേരിയോ കാഞ്ഞിരപ്പളളിയോ വേണമെന്നാണ് കെ സി ജോസഫ് മുന്നോട്ട് വയ്‌ക്കുന്ന ഡിമാന്‍ഡ്. അതേസമയം, കെ സി ജോസഫിന് സീറ്റ് നല്‍കരുതെന്ന നിലപാടിലാണ് യൂത്ത് കോണ്‍ഗ്രസ്. യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here