ഇന്ധന വിലക്കയറ്റം: തിങ്കളാഴ്ച്ച കോണ്‍ഗ്രസിന്റെ ഭാരത് ബന്ദ്, ഇടതു സംഘടനകള്‍ ഹര്‍ത്താലിന്

0

ഡല്‍ഹി: ഇന്ധന വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്കു മൂന്നുവരെയാവും ബന്ദെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ പത്തിന് പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് ധര്‍ണ നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാജ്യവ്യാപക ഹര്‍ത്താല്‍ നടത്തുമെന്ന് ഇടതു സംഘടനകള്‍ വ്യക്തമാക്കി. സി.പി.എം, സി.പി.ഐ(എം.എല്‍), എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്), ആര്‍.എസ്.പി തുടങ്ങിയ പാര്‍ട്ടികളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here