തൃശൂര്‍: മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന തൃശൂര്‍ കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ കൂട്ടത്തല്ല്. കോണ്‍ഗ്രസ്, ബി.ജെ.പി അംഗങ്ങള്‍ മേയറുടെ ചേമ്പറില്‍ കയറി ബഹളം വച്ചു. തന്റെ കസേര വലിച്ചെറിഞ്ഞുവെന്നും കൗണ്‍സില്‍ യോഗത്തില്‍ നിന്നു ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും മേയര്‍ പ്രതികരിച്ചു.
ഫെബ്രുവരിയില്‍ സര്‍ക്കാര്‍ അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് 23 കൗണ്‍സിലര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് മേയര്‍ പ്രത്യേക യോഗം വിളിച്ചത്.