കുമ്പസാരം തുടരണോ ? ന്യൂനപക്ഷ കമ്മിഷനും വനിതാ കമ്മിഷനും രണ്ടു തട്ടില്‍

0

തിരുവനന്തപുരം: പള്ളികളിലെ കുമ്പസാരം നിരോധിക്കണോ വേണോയെന്ന കാര്യത്തില്‍ ദേശീയ വനിതാ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും തമ്മില്‍ ഏറ്റുമുട്ടല്‍. കുമ്പസാരം നിരോധിക്കണമെന്ന് ദേശീയ വനിത കമ്മീഷന്റെ അഭിപ്രായത്തിനെതിരെ ബിജെപി നേതാവും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാദ്ധ്യക്ഷനുമായ ജോര്‍ജ്ജ് കുര്യന്‍ രംഗത്തെത്തി. വനിതാ കമ്മീഷന്റെത് അതിരുകടന്ന സ്ത്രീപക്ഷ ചിന്തയാണ്, അത് തീര്‍ത്തും ഭരണഘടന വിരുദ്ധമാണെന്നും ജോര്‍ജ്ജ് കുര്യന്‍ വ്യക്തമാക്കി. ഇന്നലെ ദില്ലിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് കുമ്പസാരം നിര്‍ത്തലാക്കണമെന്ന് ദേശീയ വനിത കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മ അഭിപ്രായപ്പെട്ടത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here