പി.എസ്.സി. അംഗം ആര്‍. പാര്‍വതീദേവിക്കെതിരേ രാഷ്ട്രപതിക്ക് പരാതി നല്‍കി

0
തിരുവനന്തപുരം: പി.എസ്.സി. അംഗമായ ആര്‍. പാര്‍വതീദേവിയെ ആ സ്ഥാനത്തുനിന്നും മാറ്റണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി നല്‍കി. കെ.പി.സി.സി. സെക്രട്ടറിയും കേരളസര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ ജ്യോതികുമാര്‍ ചാമക്കാലയാണ് പരാതിക്കാരന്‍. സി.പി.എം. പാര്‍ട്ടികോണ്‍ഗ്രസില്‍ പങ്കെടുത്ത പാര്‍വതീദേവി ഭരണഘടനാപദവിയുടെ അന്തസിന് കളങ്കം വരുത്തിയെന്നാണ് രാഷ്ട്രപതിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.
രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നതോ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതോ ചട്ടലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ എം.എല്‍.എയായ വി.ശിവന്‍കുട്ടിയുടെ ഭാര്യയായ ആര്‍.പാര്‍വതീദേവീ ഹൈദരാബാദില്‍ നടന്ന പാര്‍ട്ടികോണ്‍ഗ്രസില്‍ പങ്കെടുത്തത് വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് രാഷ്ട്രപതിക്ക് പരാതിപോയിരിക്കുന്നത്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here