കൊച്ചി: മരടിലെ 34 ഫഌറ്റുടമകള്‍ക്ക് നഷ്ടപരിഹാരം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അനുവദിച്ച 6.15 കോടി രൂപ ഉടന്‍ ഇവരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കും.

മരടിലെ ഫഌറ്റുടമകള്‍ക്ക് 25നകം നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനപ്രകാരമാണ് നടപടി. ഇതുവരെ 107 ഫഌറ്റുടമകള്‍ക്കാണ് ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ സമിതി നഷ്ടപരിഹാരത്തിനു ശിപാര്‍ശ ചെയ്തത്.

അതിനിടെ, ഫ്ാളറ്റുകള്‍ക്ക് നിര്‍മ്മാണത്തിന് അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് മുന്‍ പഞ്ചായത്ത് അംഗങ്ങളിലേക്കും വ്യാപിപ്പിച്ചു. മുന്‍ പഞ്ചായത്ത് ഭരണസമിതിയില്‍ ഉണ്ടായിരുന്ന 21 അംഗങ്ങളോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നോട്ടീസയച്ചു. ബുധനാഴ്ച മുതല്‍ രണ്ടു പേര്‍ വീതം ഹാജരാകാന്‍ നിര്‍ദേശിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here