ഓടുന്ന ട്രെയിനില്‍ നിന്ന് ബോഗികള്‍ വേര്‍പെട്ടു, പട്ടാമ്പില്‍ അപകടം ഒഴിവായി

0

പട്ടാമ്പി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു. ട്രെയിനിന്റെ വേഗത കുറവായതിനാല്‍ അപകടം ഒഴിവായി.

അപകടത്തെ തുടര്‍ന്ന് മംഗളൂരു- ചെന്നൈ മെയില്‍ പട്ടാമ്പി സ്‌റ്റേഷനില്‍ ഒരു മണിക്കൂറോളം നിര്‍ത്തിയിട്ടു. സ്‌റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുമ്പോള്‍ 11 കംപാര്‍ട്ടുമെന്റുകള്‍ കംപ്ലിംഗ് പൊട്ടിയതിനെ തുടര്‍ന്ന് വേര്‍പെട്ടു. ഏഞ്ചിന്‍ ഏഴോളം കോച്ചുകളുമായി മുന്നോട്ടു നീങ്ങി. അപകടം മനസിലാക്കിയ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി. പ്രശ്‌നം പരിഹരിച്ചശേഷമാണ് ഒരു മണിക്കൂറിനു ശേഷം യാത്ര തുടര്‍ന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here