മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 രോഗികളുള്ള മുംബൈയില്‍ സാമൂഹിക വ്യാപനം തുടങ്ങിയെന്ന് സ്ഥിരീകരിച്ച് പ്രാദേശിക ഭരണകൂടം. വിദേശത്ത് പോകാത്തവരിലും രോഗികളുമായി ഇടപഴകാത്തവരിലും രോഗം കണ്ടെത്തി തുടങ്ങിയതോടെയാണ് മുംബൈയില്‍ സാമൂഹിക വ്യാപനമുണ്ടായെന്ന് ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കിയത്.

മഹാരാഷ്ട്രയില്‍ ആയിരത്തിലധികം പേര്‍ക്ക് ഇതിനോടകം രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 1018 കോവിഡ് രോഗികളില്‍ 642 പേര്‍ മുംബൈ നഗരത്തില്‍ നിന്നാണ്. ചേരികളിലും ജനസാന്ദ്രതയേറിയ മേഖലകളിലുമാണ് തുടര്‍ച്ചയായി പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്‍പതിലേറെ ആരോഗ്യ പ്രവര്‍ത്തകരും ഇവിടെ രോഗികളായി മാറിയതും ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here