കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചുവെന്ന്​ ആരോപിച്ച്‌​ അറസ്റ്റ്​ ചെയ്​ത സ്റ്റാന്‍ഡ്​ അപ്​ കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്ക്​ ജാമ്യം നിഷേധിച്ചു. ഇരുകൂട്ടരുടെയും വാദം കേട്ടശേഷം അഡീഷനല്‍ ഡിസ്​ട്രിക്​ട്​ ആന്‍ഡ്​ സെഷന്‍സ്​ കോടതി ജഡ്​ജി യദീന്ദ്ര കുമാര്‍ ഗുരു, മുനവര്‍ ഫാറൂഖിക്കും നലിന്‍ യാദവിനും ജാമ്യം നിഷേധിക്കുകയായിരുന്നു. മുനവര്‍ ഫാറൂഖിയെ അടക്കം അഞ്ചുപേരെയാണ്​ പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​.

ജനുവരി രണ്ടിന്​ അഞ്ചുപേരുടെയും ജാമ്യാപേക്ഷ ജുഡീഷ്യല്‍ മജിസ്​​ട്രേറ്റ്​ തള്ളിയിരുന്നു. ​ഹാസ്യപരിപാടിക്കിടെ ഹിന്ദു ദൈവങ്ങളെയും അമിത്​ ഷായെയും അപമാനിച്ചുവെന്ന ഇന്ദോറിലെ ബി.ജെ.പി എം.എല്‍.എ മാലിനി ഗൗറിന്‍റെ മകന്‍ ഏകലവ്യ ഗൗര്‍ നല്‍കിയ പരാതിയിലായിരുന്നു പൊലീസ്​ നടപടി. ഇന്ദോറിലെ 56 ദൂക്കാന്‍ ഏരിയയിലായിരുന്നു പരിപാടി.

ഫാറൂഖിക്ക്​ പുറമെ എഡ്​വിന്‍ ആന്‍റണി, പ്രഖാര്‍ വ്യാസ്, പ്രിയം വ്യാസ്​, നളിന്‍ യാദവ്​ എന്നിവരെയാണ്​ വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ്​ ചെയ്​തത്​. അതിനിടെ കോടതിയില്‍ ഹാജരാക്കുന്നതിന് പൊലീസിനൊപ്പം ഇരുചക്രവാഹനത്തില്‍ എത്തിയ സദഖത്തിനെ ഹിന്ദ് രക്ഷക് സംഘതന്‍ പ്രവര്‍ത്തകര്‍ അക്രമിച്ചിരുന്നു. ഇയാളെ അടിക്കുന്നതും തെറിവിളിക്കുന്നതുമായ ദൃശ്യം സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു.

ഗണേശ ദേവനെയും ഷായെയും അപമാനിച്ചെന്ന് ആരോപിച്ച്‌ ഫാറൂഖിക്കെതിരെ പരാതിക്കാരന്‍ പൊലീസില്‍ വിഡിയോ സഹിതം പരാതി നല്‍കിയിരുന്നു. ക​ര്‍​സേ​വ​ക​രെ​യും അ​മി​ത്​ ഷാ​യെ​യും പ​രി​ഹ​സി​ച്ച​ശേ​ഷം ഇ​യാ​ള്‍ ദേ​വ​ത​മാ​രെ​യും അ​വ​ഹേ​ളി​ച്ചെന്നായിരുന്നു പരാതി. എന്നാല്‍ ഹിന്ദു ദേവതകളെയോ കേന്ദ്രമന്ത്രി അമിത് ഷായെയോ അപമാനിച്ചതിന് ഫാറൂഖിക്കെതിരെ തെളിവുകളൊന്നുമില്ലെന്ന് വിഡിയോ പരിശോധിച്ച ശേഷം തുക്കഗഞ്ച് പൊലീസ് സ്റ്റേഷന്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ കമലേഷ് ശര്‍മ പറഞ്ഞതായി ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ള്‍​ക്കും പീ​ഡ​ന​ങ്ങ​ള്‍​ക്കു​മെ​തി​രെ ത​‍െന്‍റ പാ​ട്ടു​ക​ളി​ലും പ​രി​പാ​ടി​ക​ളി​ലും നി​ര​ന്ത​രം പ്ര​തി​ക​രി​ക്കാ​റു​ള്ള മു​ന​വ്വ​റി​നെ​തി​രെ സം​ഘ്​​പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ള്‍ നേ​ര​ത്തേ ​ത​ന്നെ സ​മാ​ന​മാ​യ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here