സുപ്രീം കോടതി ജഡ്ജിയായി ജസ്റ്റിസ് ജോസഫിനെ മറ്റു പേരുകള്‍ക്കൊപ്പം വീണ്ടും ശിപാര്‍ശ ചെയ്യും

0

ഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിന്റെ പേര് സുപ്രീം കോടതി ജഡ്ജി സ്ഥാനത്തേക്ക് വീണ്ടും ശിപാര്‍ശ ചെയ്യാന്‍ കൊളീജിയത്തില്‍ ധാരണ. എന്നാല്‍, ജഡ്ജിമാരുടെ അടുത്ത പട്ടികയ്‌ക്കൊപ്പം മാത്രമേ ഇതു സമര്‍പ്പിക്കൂ.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോക്കുര്‍, കുര്യന്‍ ജോസഫ് എന്നവരടങ്ങിയ കോളീജിയത്തിന്റെ യോഗം ഒരു മണിക്കൂറിലധികം നീണ്ടു. ശിപാര്‍ശ സമര്‍പ്പിക്കുന്നതിനു മുന്നോടിയായി കോളീജിയം ഒരിക്കല്‍ കൂടി യോഗം ചേരും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here