സുപ്രീം കോടതി ജഡ്ജി: ജസ്റ്റിസ് കെ.എം. ജോസഫിന്റെ പേര് വീണ്ടും ശിപാര്‍ശ ചെയ്തു

0

ഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയാക്കണമെന്ന് സുപ്രീം കോടതി കൊളീജിയം വീണ്ടും ശിപാര്‍ശ ചെയ്തു.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരേയും ശിപാര്‍ശ ചെയ്തിട്ടുണ്ട്. കേരള ഹൈക്കോടതിയില്‍ ജസ്റ്റിസ് ഋഷികേശ് റോയിയെ ചീഫ് ജസ്റ്റിസായി സ്ഥിരപ്പെടുത്താനും പട്‌നയിലെ ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെ ഡല്‍ഹിയില്‍ ചീഫ് ജസ്റ്റിസാക്കാനും കല്‍ക്കട്ട ഹൈക്കോടതിയിലെ ജസ്റ്റിസ് അനിരുദ്ധ ബോസിനെ ജാര്‍ഖണ്ഡ് ചീഫ് ജസ്റ്റിസാക്കാനും ശിപാര്‍ശയുണ്ട്.

ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രിംകോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ജനുവരിയില്‍ നല്‍കിയ ശിപാര്‍ശ കേന്ദ്രം തിരിച്ചയച്ചിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here