മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം നാട്ടില്‍ വഴിതെറ്റി

0
2

കണ്ണൂര്‍: പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനായി സ്വന്തം നാട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വഴിതെറ്റി. ഇന്നലെ വൈകിട്ട് ഏഴു മണിയോടെ മമ്പറത്താണ് സംഭവം. പെരളശ്ശേരിയില്‍ എ.കെജി ദിനാചാരണത്തിന്റെ ഭാഗമായി പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് തലശ്ശേരിക്ക് പോകുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് വഴിതെറ്റിയത്. മമ്പറം കവലയില്‍ നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകേണ്ട മുഖ്യമന്ത്രിയുടെ വാഹനം കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്നു. അമ്പടി സേവിച്ച മറ്റു വാഹനങ്ങളും ഇതേ വഴിയില്‍ കുറേ അകലം സഞ്ചരിച്ചു. അബദ്ധം മനസ്സിലായതിനെത്തുടര്‍ന്ന്് വാഹനം വഴിതിരിച്ചുവിടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here