കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. തുടര്‍ച്ചയായി 13 മണിക്കൂറാണ് രവീന്ദ്രനെ ഇന്ന് ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. വ്യാഴാഴ്ചയും രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തിരുന്നു.
രണ്ടു ദിവസമായി നടന്നത് പ്രാഥമിക ചോദ്യം ചെയ്യലെന്ന് ഇഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ശനിയാഴ്ച ചോദ്യം ചെയ്യല്‍ ഇല്ല. മൊഴികള്‍ വിലയിരുത്തിയശേഷം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ തനിക്ക് ഒരു ബന്ധവുമില്ലെന്നാണ് രവീന്ദ്രന് ഇഡിയ്ക്ക് കഴിഞ്ഞ ദിവസം മൊഴി നല്‍കിയത്. ഔദ്യോഗിക നിലയിലല്ലാതെ ശിവശങ്കറിന്റെ മറ്റ് ഇടപാടുകള്‍ സംബന്ധിച്ച് തനിക്ക് അറിവില്ലന്നായിരുന്നു രവീന്ദ്രന്റെ മറുപടി. ലൈഫ് മിഷന്, കെ ഫോണ്‍ അടക്കമുള്ള പദ്ധതികളുടെ വിശദാംശങ്ങളും ഇഡി രവീന്ദ്രനില്‍ നിന്നും തേടുന്നുണ്ട്.
മൊബൈല്‍ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍, വാട്സ് ആപ് ചാറ്റുകള്‍, ബാങ്ക് ഇടപാടുകളെപ്പറ്റിയുളള വിവരങ്ങള്‍ തുടങ്ങിയ തെളിവുകളും ഇഡിക്കു മുന്നിലുണ്ട്. രവീന്ദ്രനു ഹവാല ഇടപാടുകളിലോ കള്ളക്കടത്തിലോ ലൈഫ് കോഴയിലോ ഉള്ള ബന്ധങ്ങള്‍ മനസിലാക്കുന്നതിനൊപ്പം മന്ത്രിമാര്‍ ഉള്‍പ്പെടെ രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വത്തിലെ കൂടുതല്‍ പേര്‍ക്ക് ഇടപാടുകളില്‍ പങ്കുണ്ടോയെന്ന് ഇഡിക്കു കണ്ടെത്തേണ്ടതുണ്ട്.

Home Current Affairs സി.എം. രവീന്ദ്രന് 13 മണിക്കൂര്‍ ഇഡിക്കു മുന്നില്‍, ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി