ഗ്ലോബല്‍ സാലറി ചലഞ്ച്: പിന്തുണ അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി, അമേരിക്കന്‍ മലയാളികള്‍ 150 കോടി നല്‍കണം

0

ന്യൂയോര്‍ക്ക്: നവകേരള നിര്‍മ്മാനത്തിനായി ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ വിദേശമലയാളികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കയിലെ ചികിത്സയ്ക്കുശേഷം മലയാളി സമൂഹത്തോടു സംസാരിക്കവേയാണ് അദ്ദേഹം അഭ്യര്‍ത്ഥന നടത്തിയത്. 150 കോടി രൂപ അമേരിക്കയിലെ മലയാളികളില്‍ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഒക്‌ടോബല്‍ 18 മുതല്‍ അമേരിക്കയിലുണ്ടാകുന്ന ധനമന്ത്രി തോമസ് ഐസക്കിനെ സമാഹരിക്കുന്ന പണം ഏല്‍പ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സമാഹരിക്കുന്ന പണം സുതാര്യമായി വിനിയോഗിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here