തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്തു. ശ്വാസകോശ സംബന്ധമായ ചില ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിനുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇദ്ദേഹത്തിന് വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്് രണ്ടു ദിവസം മുമ്പാണ് കോവിഡാനന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി. നോട്ടീസ് നല്‍കിയ ദിവസമാണ് ഇദ്ദേഹം രണ്ടാമതും ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. നേരത്തെ ചോദ്യം ചെയ്യലിധന് നോട്ടീസ് നല്‍കിയപ്പോഴാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമങ്ങളിലാണ് ഇ.ഡി. വടകരയിലെ മൂന്നു വ്യാപാരസ്ഥാപനങ്ങളില്‍ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here