കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലില്‍ നിന്നു ഇളവു തേടി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഹൈക്കോടതിയെ സമീപിച്ചു. വ്യാഴാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഇ.ഡി നാലാമത്തെ നോട്ടീസ് അയച്ചതിനു പിന്നാലെയാണ് രവീന്ദ്രന്റെ നീക്കം.
ഇ.ഡി. നോട്ടീസ് അയച്ച് നിരന്തരം ബുദ്ധിമുട്ടിക്കുന്നുവെന്നും ഇടക്കാല ആശ്വാസമായി ഹൈക്കോടതിയുടെ ചില ഇടപെടലുകള്‍ ആവശ്യമുണ്ടെന്നും രവീന്ദ്രന് ഹര്‍ജിയില്‍ പറയുന്നു. ചോദ്യം ചെയ്യാനുള്ള സമയം കോടതി നിശ്ചയിക്കണം, കസ്റ്റഡിയില്‍ ചോദ്യം ചെയ്യരുത്, ചോദ്യം ചെയ്യുന്ന സമയത്ത് അഭിഭാഷകനെ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും രവീന്ദ്രന് മുന്നോട്ടുവച്ചു.