യാത്രയിൽ ലക്ഷ്യമിട്ടതിനെക്കാൾ കൂടുതൽ ഗുണങ്ങൾ, തൊഴിൽ കുടിയേറ്റത്തിനു കരാർ, ഹിന്ദുജ ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപിക്കുമെന്ന് പിണറായി

തിരുവനന്തപുരം | സർക്കാർ ലക്ഷ്യമിട്ടതിനെക്കാള്‍ കൂടുതല്‍ ഗുണങ്ങള്‍ വിദേശയാത്രകൊണ്ട് സംസ്ഥാനത്തിന് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.

പഠന ഗവേഷണ മേഖലകളിലെ സഹകരണം, കേരളീയര്‍ക്ക് പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തല്‍, പ്രവാസി ക്ഷേമത്തിനായുള്ള ഇടപെടല്‍, മലയാളി സമൂഹവുമായുള്ള ആശയവിനിമയം, സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കല്‍ എന്നിവയായിരുന്നു സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

യുകെയിലേക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കാന്‍ കരാര്‍ ഒപ്പുവച്ചു. അടുത്ത മൂന്ന് വര്‍ഷം 42000 നഴ്‌സുമാരുടെ ഒഴിവ് വരുമെന്നും യുകെ എംപ്ലോയ്‌മെന്റ് ഫെസ്റ്റ് നംവംബറില്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ, വാഹന നിര്‍മാണ, സൈബര്‍, ഫിനാന്‍സ് മേഖലകളില്‍ ഹിന്ദുജ ഗ്രൂപ്പ് കേരളത്തില്‍ നിക്ഷേപമിറക്കും. ഗ്രഫീന്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ കേരളത്തില്‍ യാഥാര്‍ഥ്യമാക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ സന്ദര്‍ശത്തിന്റെ ഭാഗമായുണ്ടായി. കൊച്ചിയില്‍ തുടങ്ങുന്ന ഗിഫ്റ്റ് സിറ്റിയിലേക്കുള്ള നിക്ഷേപ സാധ്യതയും ചര്‍ച്ചയായി. വിദ്യാഭ്യാസ, വ്യവസായ മേഖകളില്‍ യാത്രകൊണ്ട് ഗുണമുണ്ടാകുമെന്നും ഉന്നത വിദ്യഭ്യാസ ഹബ്ബായി കേരളത്തെ മാറ്റാന്‍ പ്രവാസി സംഘടനകളോട് സഹായം തേടിയതായും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെ അടുത്ത വര്‍ഷം നേരിട്ട് വെയില്‍സില്‍ എത്തിക്കുമെന്നും നേട്ടങ്ങളിൽ മുഖ്യമന്ത്രി വിശദീകരിച്ചു.

cm pinarayi vijayan’s brief in foreign tour

LEAVE A REPLY

Please enter your comment!
Please enter your name here