കരകയറുന്നു, വെള്ളം ഇറങ്ങി തുടങ്ങി, സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി

0

തിരുവനന്തപുരം: കേരളം ദുരന്തത്തില്‍ നിന്നു കരകയറുന്നു. മിക്ക പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങി തുടങ്ങി. റോഡ്- ട്രെയിന്‍ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു.

രക്ഷാ പ്രവര്‍ത്തനം അവസാന ഘട്ടിത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അത് കാര്യക്ഷമമായി തുടര്‍ന്നു കൊണ്ടിരിക്കും. ജനജീവതം സാധാരണ നിലയിലേക്കു കൊണ്ടുവരുകയാണ് ഇനി സര്‍ക്കാരിന്റെ മുന്നിലുള്ള പ്രഥമ പരിഗണന. സംസ്ഥാനത്തെ 5645 ദുരിതാശ്വാസ ക്യാമ്പുകളിലായി 724649 പേര്‍ താമസിക്കുന്നുണ്ട്. ഇന്നു മാത്രം 22,034 പേരെ രക്ഷപെടുത്തി. 13 പേര്‍ ഇന്നു മരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വീടുകളില്‍ പോകാന്‍ സാധിക്കാത്തവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ക്യാമ്പുകളില്‍ വനിതാ പോലീസുകാരെ നിയമിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുന്നു. മത്സ്യതൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ പങ്കാണ് വഹിച്ചത്. ഓരോ ബോട്ടിനും ഇന്ധനത്തിനു പുറമേ ദിവസം തോറും 3000 രൂപ നല്‍കും. കേടുപാടുകള്‍ പറ്റിയവയ്ക്ക് നഷ്ടപരിഹാരം നല്‍കും. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യതൊഴിലാളികള്‍ക്ക് നാട്ടില്‍ മടങ്ങിയെത്തുമ്പോള്‍ തദ്ദേശസ്ഥാപനങ്ങളുടെ കീഴില്‍ സ്വീകരണം ഒരുക്കുമെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി കേരളം നേരിട്ട ഏറ്റവും വലിയ ദുരിതതതില്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here