തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കോവിഡ് സ്ഥിരീകരിച്ചു.
പിണറായി വിജയന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യ വിദ്ധര്‍ വ്യക്തമാക്കി. എങ്കിലും കൂടുതല്‍ ശ്രദ്ധ ലഭിക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി. മകള്‍ വീണ വിജയനും മരുമകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് കണ്ണൂരിലെ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
രണ്ടു ദിവസമായി ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടിരുന്ന ഉമ്മന്‍ ചാണ്ടി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.