ആപരിപ്പ് ഇവിടെ വേവില്ല… കേന്ദ്രത്തിനും പ്രതിപക്ഷത്തിനുമെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: കിഫ്ബിക്കെതിതായ ഇ.ഡി. അന്വേഷണത്തില്‍ കേന്ദ്രത്തെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാതൃക പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമായി ചില കാര്യങ്ങള്‍ സംഭവിക്കുകയാണെന്നും കേന്ദ്ര ധനമന്ത്രി അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറയുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കേന്ദ്ര ധനമന്ത്രിയുടെ ആരോപണങ്ങള്‍ ജനങ്ങള്‍ മുഖവിലയ്ക്ക് എടുക്കാത്തതുകൊണ്ടാണ് ഇ.ഡിയെ ഉപയോഗിച്ച് സര്‍ക്കാരിനെ ആക്രമിക്കാന്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്.

തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാന്‍ വന്നാല്‍ കീഴടങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല. ജനങ്ങളോടുള്ള ഉത്തരവാദിത്വം തടയാന്‍ വരുന്ന ഒരു ശക്തിക്കും വഴങ്ങില്ല. കേന്ദ്ര ഏജന്‍സികളുടെ ഭാഗത്തുനിന്ന് നിയമവിരുദ്ധ പ്രവര്‍ത്തനം ഉണ്ടായാല്‍ സംരക്ഷണം നല്‍കാന്‍ നാട്ടില്‍ നിയമമുണ്ടെന്ന് ഓര്‍ക്കണം.

അധികാരത്തിനു മുന്നില്‍ മുട്ടുമടക്കുന്നവരെ മാത്രമേ ബി.ജെ.പി നേതൃത്വം കണ്ടിട്ടുള്ളൂ. ആ പരിപ്പ് ഇവിടെ വേവില്ല. ഇതു കേരളമാണ്. വിരട്ടുകൊണ്ട് കാര്യം നടക്കില്ല. വികസനം തടസപ്പെടുത്താന്‍ ശ്രമിച്ചാല്‍ അതിന് അനുവദിക്കില്ല. വികസനത്തിന് ഇടങ്കോലിടാന്‍ വരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here