137 കിലോമീറ്റര്‍ തൂണിലും തുരങ്കത്തിലൂടെയും പാത കടന്നുപോകും, വായ്പ തിരിച്ചടയ്ക്കാന്‍ 40 വര്‍ഷം ലഭിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സില്‍വര്‍ലൈനായി എടുക്കുന്ന വായ്്പ തിരിച്ചടയ്ക്കാന്‍ 40 വര്‍ഷം വരെ സമയം ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചെന്ന ആരോപണത്തിനു മുഖ്യമന്ത്രി മറുപടി പറയാത്തതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയില്‍ നിന്നു ഇറങ്ങിപ്പോയി. പ്രമേയം ശബ്ദവോട്ടോടെ തള്ളി.

137 കിലോമീറ്റര്‍ ദൂരത്തില്‍ തൂണിലും തുരങ്കത്തിലൂടെയുമാണ് പാത കടന്നു പോകുന്നത്. ബാക്കിയുള്ള സ്ഥലങ്ങളില്‍ 500 മീറ്റര്‍ അകലത്തില്‍ അടിപ്പാതകളോ മേല്‍പ്പാലങ്ങളോ പാതയ്ക്കു കുറുകേ നിര്‍മ്മിക്കും. നെല്‍വലുകള്‍ക്കോ ദേശാടനപക്ഷികള്‍ക്കോ പദ്ധതി കുഴപ്പമുണ്ടാക്കില്ല. 2.8 ലക്ഷം ടണ്‍ കര്‍ബണ്‍ ബഹിര്‍ഗമനം പദ്ധതി വന്നാല്‍ കുറയ്ക്കാനാകും.

പദ്ധതി കടക്കെണി ഉണ്ടാക്കുമെന്ന വാദം തള്ളിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വാദം വികസന മുന്നേറ്റത്തെ തുരങ്കം വയ്ക്കാനാണെന്നും പറഞ്ഞു. സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ വഴിയാണു പദ്ധതിക്കായി കടമെടുക്കുന്നത്. അതിനു സര്‍ക്കാര്‍ ഗ്യാരന്റി നല്‍കും. പാതയിലെ തുരങ്കങ്ങളില്‍നിന്നു ലഭിക്കുന്ന മണ്ണും പാറയും പദ്ധതിക്കായി തന്നെ ഉപയോഗിക്കും. പരിസ്ഥിതി ദുര്‍ബല വനമേഖലയിലൂടെയോ കടര്‍ത്തീരത്തിലൂടെയോ സില്‍വര്‍ലൈന്‍ കടന്നുപോകുന്നില്ല. 1000 പേര്‍ക്കു 445 വാഹനമെന്ന ഉയര്‍ന്ന അനുപാതമാണ് കേരളത്തിലുള്ളത്. പദ്ധതി റോഡിലെ തിരക്കു കുറയക്കാന്‍ സഹായകരമാകും.

പദ്ധതിയെ എങ്ങനെ ഇല്ലാതാക്കാമെന്ന പ്രതിപക്ഷത്തിന്റെ മാനസിക നില തുറന്നുകാട്ടാന്‍ അടിയന്തര പ്രമേയ ചര്‍ച്ച ഗണപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാര്‍ ഡേറ്റാകൃത്രിമം നടത്തിയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.

CM Pinarayi Vijayan reply to urgent Resolution Discussion kerala niyamasabha on Silver Line Project

LEAVE A REPLY

Please enter your comment!
Please enter your name here