കേന്ദ്രം വികസനത്തിന് തുരങ്കം വെച്ചു, സൊമാലിയ പരാമര്‍ശം മറന്നിട്ടില്ല: മോദിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

കണ്ണൂര്‍: കേരളത്തിൽ വികസനമില്ലെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉറപ്പായും. ബിജെപിയ്ക്ക് വളരാൻ പറ്റിയ മണ്ണല്ല കേരളമെന്നും ഇവിടെ ബിജെപി വിജയിക്കുമെന്ന് ഉറപ്പിച്ചു പറയാവുന്ന ഒരു മണ്ഡലം പോലുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ നേമത്ത് ബിജെപി വിജയിച്ചത് കോൺഗ്രസ് നേതാക്കള്‍ സഹായിച്ചതു കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെക്കുറിച്ച് വ്യാജചിത്രം ഉണ്ടാക്കാനാണ് കോൺഗ്രസിൻ്റെുയും ബിജെപിയുടെയും നേതാക്കള്‍ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തെ എപ്പോഴും ഇകഴ്ത്തിക്കാണിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെത്തി്യ പ്രധാനമന്ത്രി സംസ്ഥാനത്തെ സൊമാലിയയോട് ഉപമിച്ചത് ആരും മറന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയതയ്ക്ക് കീഴ്പ്പെടില്ലെന്നതാണ് കേരളത്തിൻ്റെ പ്രത്യേകതയെന്നും സംഘപരിവാറിന് കേരളത്തിൽ സ്വാധീനമുറപ്പിക്കാൻ കഴിയാത്തത് ഇടതുപക്ഷം ശക്തമായതുകൊണ്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വര്‍ഗീയതയ്ക്ക് കീഴ്പ്പെടാത്ത കേരളത്തെ പാഠം പഠിപ്പിക്കാനാണ് അവരുടെ നിലപാടെന്നും അതിനുള്ള ശ്രമമാണ് സംഘപരിവാര്‍ എല്ലാ കാലത്തും നടത്തുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.

വികസനകാര്യങ്ങളിൽ സംസ്ഥാനത്തിനൊപ്പം നിൽക്കേണ്ട കേന്ദ്രസര്‍ക്കാര്‍ വികസനത്തിന് തുരങ്കം വെക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പ്രളയകാലത്തെ അരിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അണ പൈ കണക്കു പറഞ്ഞെന്നും സഹായിക്കാൻ ശ്രമിച്ചവരെ പോലും വിലക്കി. സഹായിക്കാൻ മുന്നോട്ടു വന്ന രാജ്യങ്ങളെ അതിനു അനുവദിച്ചില്ല. ഇവിടെ വന്ന് വികസനപ്രസംഗം നടത്തിയാൽ ജനം തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിയും കോൺഗ്രസും ഇരട്ട സഹോദരങ്ങളാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. കോൺഗ്രസിനെ വിജയിച്ച എത്ര സംസ്ഥാനങ്ങളാണ് ബിജെപിയ്ക്ക് അവര്‍ കാഴ്ചവെച്ചത്? കേരളത്തിൽ ഇത് അനുവദിക്കില്ല. കഴിഞ്ഞ തവണ കോൺഗ്രസ് സഹായത്തോടെ ബിജെപി നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ എൽഡിഎഫ് ക്ലോസ് ചെയ്യുമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്, അദ്ദേഹം തീര്‍ത്തും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. ഇത് ശരിയല്ല. സോളാര്‍ എനര്‍ജി കോര്‍പ്പറേഷൻ എന്ന കേന്ദ്ര സ്ഥാപനവുമായാമ് കെഎസ്ഇബി കരാറൊപ്പിട്ടതെന്നും അവര്‍ എവിടെ നിന്നാണ് വൈദ്യുതി വാങ്ങുന്നത് എന്ന് കെഎസ്ഇബിയ്ക്ക് നോക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് പറഞ്ഞുകൊണ്ടിരിക്കുന്നത് പച്ചനുണയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. പുതിയ കൊവിഡ് കേസുകളിൽ ഇന്ത്യ അമേരിക്കയെ പിന്തള്ളിയെന്നും കേരളത്തിൽ കഴിഞ്ഞയാഴ്ച ഉണ്ടായതിനെക്കാള്‍ രോഗികള്‍ ഈ ആഴ്ച ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ സാഹചര്യം മുന്നറിയിപ്പായി എടുക്കണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here