തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാലു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ മൂന്നും കാസര്‍കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നാലു കേസുകള്‍ നെഗറ്റീവായി.

123 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 20,773 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. പ്രവാസികളെ സ്വീകരിക്കാന്‍ കേരളം പൂര്‍ണ്ണ സജ്ജമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍ വരാനുള്ളത്.

സാമ്പത്തിക മേഖലയിലെ പ്രശ്‌നങ്ങള്‍, കൃഷി, വ്യവസായം, മൃഗസംരക്ഷണം, ഐ.ടി, ഫിഷറീസ്, ടൂറിസം മേഖലകളിലുണ്ടായ തിരിച്ചടികള്‍ പെട്ടെന്നു മറികടക്കുക സാധ്യമല്ല. അതത് മേഖലകളിലെ വിദഗ്ധരുമായി ചര്‍ച്ച ചെയ്തു പുനരുജ്ജീവന പദ്ധതി തയാറാക്കാന്‍ വകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ശീലമാക്കണം. ഇപ്പോഴും അതില്‍ വലിയ അലംഭാവം കാണുന്നുണ്ട്. ഇനിയുള്ള നാളുകളില്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാസ്‌ക് ഉപയോഗം മാറ്റണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here