റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും ഭക്ഷ്യധാന്യം നല്‍കും, ബേക്കറികള്‍ തുറക്കും, ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി

0
2

തിരുവനന്തപുരം: കാര്‍ഡില്ലാത്തവര്‍ക്കും റേഷന്‍കട വഴി സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രഡ്, ബിസ്‌ക്കറ്റ് തുടങ്ങിയവ അവശ്യ വസ്തുക്കളാണെന്നും ബേക്കറികളെ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകളില്‍ ഉള്‍പ്പെടുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ക്ഷേമ പെന്‍ഷനുകളുടെ വിതരണം ആരംഭിച്ചു.

ആധാര്‍ നമ്പര്‍ പരിശോധിച്ച് മറ്റു റേഷന്‍ കാര്‍ഡുകളില്ലെന്ന് ഉറപ്പാക്കിയാകും കാര്‍ഡില്ലാത്തവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുക. ഹോള്‍സെയില്‍കാരുടെ സാധനങ്ങള്‍ റീട്ടെയില്‍ കടകളില്‍ എത്തുന്നതിന് പ്രയാസമുണ്ടാകില്ല. നാലു മാസത്തെ കരുതല്‍ ശേഖരം വേണ്ടിവരും. സാധനങ്ങള്‍ ശേഖരിക്കാന്‍ കോണ്‍വോയി അടിസ്ഥാനത്തിില്‍ വാഹനങ്ങള്‍ ഇതര സംസ്ഥാനങ്ങളിലേക്കു പോകാനാണ് തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെയും ഇതര സര്‍ക്കാരുകളുടെയും സഹായം ഇതിനായി തേടും.

LEAVE A REPLY

Please enter your comment!
Please enter your name here