എന്തും ചെയ്യാന്‍ അധികാരമുളളവരല്ല പോലീസുകാരെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി

0
4

കൊല്ലം: എന്തും ചെയ്യാന്‍ അധികാരമുള്ളരല്ല പോലീസുകാരെന്ന് മുഖ്യമന്ത്രിയുടെ ഓര്‍മ്മപ്പെടുത്തല്‍. നിയമപ്രകാരമുള്ള കാര്യങ്ങള്‍ മാത്രം ചെയ്യാന്‍ അധികാരമുള്ളവരാണ് പോലീസെന്ന് കൊല്ലം സിറ്റി പോലീസ് സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
രണ്ടു തെറി പറയുക, പറ്റുമെങ്കില്‍ രണ്ടു ചാര്‍ത്തിക്കൊടുക്കുക ഇങ്ങനെയെല്ലാം ചെയ്യാന്‍ തങ്ങള്‍ക്കെന്തോ അവകാശമുണ്ടെന്ന് പണ്ടുപണ്ടേ പോലീസ് ധരിച്ചു വച്ചിരിക്കയാണ്. എന്നാല്‍ കാലം മാറി. പോലീസും മാറി. എന്നാലും താന്‍ മാറില്ലെന്ന് ചിന്തിക്കുന്നവര്‍ നമ്മുടെ കൂടെയുണ്ട്. ഈ രീതി ഉപേക്ഷിക്കാന്‍ അവര്‍ തയാറായില്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here