തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ജനിത വ്യതിയാനം സംഭിച്ച വൈറസുകളുടെ സാന്നിദ്ധ്യം. ഇവ ഏപ്രില്‍ ആദ്യവാരം തന്നെ കേരളത്തില്‍ വ്യാപിച്ചുകഴിഞ്ഞുവെന്നാണ് പുതിയ വിവരങ്ങള്‍ വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

രോഗബാധിതരില്‍ 40 ശതമാനം പേരില്‍ അതിതീവ്രവ്യാപന ശേഷിയുള്ള വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 30 ശതമാനം പേരില്‍ തീവ്രവ്യാപനശക്തിയുള്ള വൈറസിന്റെ യു.കെ. വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഏഴു ശതമാനം പേരില്‍ ഇരട്ട വ്യതിയാനം സംഭവിച്ച രോഗപ്രതിരോധ ശക്തിയെപ്പോലും അതിജീവിക്കാന്‍ ശക്തിയുള്ള വൈറസാണ് കണ്ടെത്തിയിരിക്കുന്നത്. രണ്ടു ശതമാനം പേരിലാണ് കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം കണ്ടെത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here