തിരുവനന്തപുരം: ബുധനാഴ്ച മുതല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോളജുകളും പ്രൊഫഷണല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല. മദ്രസ, അങ്കണവാടികള്‍ എന്നിവയ്ക്കും മാര്‍ച്ച് 31 വരെ അവധിയായിരിക്കും. പരീക്ഷ ഒഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഉത്സവങ്ങള്‍ മാറ്റിവയ്ക്കാന്‍ നിര്‍ദേശിക്കും. കല്ല്യാണങ്ങള്‍ ചെറിയ ചടങ്ങായി സംഘടിപ്പിക്കണം. ആരാധനാലങ്ങള്‍ ജനങ്ങളെ വലിയ രീതിയില്‍ അണിനിരത്തരുത്. ശബരിമലയില്‍ അടക്കം പൂജാ ചടങ്ങുകള്‍ മാത്രമായി ചുരുക്കും.

വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ്, ലേണേഴ്‌സ് ടെസ്റ്റ് എന്നിവയ്ക്ക് ഒരാഴ്ചത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ടെസ്റ്റ് നടത്തേണ്ടി വന്നാല്‍ ഉദ്യോഗസ്ഥരും ടെസ്റ്റില്‍ പങ്കെടുക്കുന്നവരും ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും മാസ്റ്റ് ധരിക്കുകയും വേണമെന്ന് ട്രാന്‍സ് പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശിച്ചു.

കൊറോണ ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ സിനിമാ തീയേറ്ററുകള്‍ ഈ മാസം 31 വരെ അടച്ചിടാന്‍ കൊച്ചിയില്‍ ചേര്‍ന്ന സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തില്‍ തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here