തിരുവനന്തപുരം: സംസ്ഥാനത്ത് ആറു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ടും, കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എന്‍ട്രന്‍സ് പരീക്ഷ മാറ്റിവച്ചതായി മുഖമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കൊറോണ വൈറസിന്റെ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന് ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. ഇതിനായി നിരീക്ഷണം ശക്തമാക്കും. പെട്ടെന്നു ഫലം ലഭിക്കുന്ന റാപ്പിഡ് ടെസ്റ്റുകള്‍ നടത്തും. വെന്റിലേറ്റര്‍, എന്‍ 95 മാസ്‌ക്, ഓക്‌സിജന്‍ സിലിണ്ടര്‍, ബയോ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് നടപടികള്‍ ആരംഭിച്ചു.

കോട്ടയത്ത് രണ്ടു പേര്‍ക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗം ഭേദമായി. 165 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,34,370 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1,33,750 പേര്‍ വീടുകളിലാണ്. 148 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പത്രവിതരണം അവശ്യസര്‍വീസാണ്. വിതരണം ചെയ്യുന്നത്് ചില റസിഡന്റ് അസോസിയേഷനുകള്‍ വിലക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതൊഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കമ്മ്യുണിറ്റി കിച്ചണുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ മാത്രം അവിടെ തങ്ങിയാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here