തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്. ജനുവരി 15 ന് യാത്ര തിരിക്കുന്ന മുഖ്യമന്ത്രിയുടെ എല്ലാ ചിലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. നേരത്തെ അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി, തുടര്‍പരിശോധനകള്‍ക്കായാണ് വീണ്ടും പോകുന്നത്. ഭാര്യ കമല, പേഴ്സണല്‍ അസിസ്റ്റന്റ് സുനീഷ് എന്നിവര്‍ അദ്ദേഹത്തിനൊപ്പമുണ്ടാകും. ജനുവരി 30-ന് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തും. മിനിസോട്ടയിലെ മായോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്.
Home Current Affairs ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയിലേക്ക്, 15ന് യാത്ര തിരിക്കും