തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിയുടെ ഉദ്ഘാടനം ബഹിഷ്കരിച്ച പ്രതിപക്ഷ നടപടി, കഞ്ഞിയില്‍ മണ്ണുവാരി ഇടുന്നതിനു സമാനമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്. പുത്തരിക്കണ്ടം മൈതാനിയില്‍ പദ്ധതി പ്രകാരമുള്ള രണ്ടു ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചത്.
പ്രതിപക്ഷ നേതാവും ശശി തരൂര്‍ എം.പിയും വേദിയില്‍ ഉണ്ടാവേണ്ടതായിരുന്നു. എന്നാല്‍, പരിപാടി ബഹിഷ്കരിക്കുന്നതിനായി അവരുടെ രാഷ്ട്രീയ തീരുമാനം വന്നു. എന്തിനാണ് പ്രതിപക്ഷം ബഹിഷ്കരിക്കുന്നതെന്നു ചോദിച്ച പിണറായി പാവങ്ങളോടാണോ ഇത്തരം ക്രൂരത കാണിക്കേണ്ടശതന്നും മുഖ്യമന്ത്രി ചോദിച്ചു.