ചില ഉദ്യോഗസ്ഥരുടെ നാവില്‍ നിന്നു വരുന്നതു കേട്ടാല്‍ അറപ്പുളവാകും, കാലാനുസൃതമായ മാറ്റം പോലീസ് സേനയില്‍ ഉണ്ടാകുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പോലീസ് സേനയുടെ പ്രതിച്ഛായ തകര്‍ക്കുന്ന ഉദ്യോഗസ്ഥ പ്രവര്‍ത്തികളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ഉദ്യോഗസ്ഥരുടെ നാവില്‍ നിന്നു വരുന്നതു കേട്ടാല്‍ അറപ്പുളാകും. കാലാനുസൃതമായ മാറ്റം പോലീസ് സേനയില്‍ ഉണ്ടാകുന്നില്ലെന്നും എസ്.ഐമാരുടെ പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചു.

രാജ്യം സ്വതന്ത്രമായെങ്കിലും വലിയ മാറ്റങ്ങള്‍ പോലീസ് സേനയില്‍ ഉണ്ടായിട്ടില്ലെന്നത് അനുഭവമാണ്. പഴയതിന്റെ ചില തികട്ടലുകള്‍ അപൂര്‍വ്വം ചിലരില്‍നിന്ന്, വളരെ ഒറ്റപ്പെട്ട രീതിയിലാണെങ്കിലും ഉണ്ടാകുന്നത് പോലീസ് സേനയ്ക്കാണ് കളങ്കമുണ്ടാക്കുന്നത്. സാധാരണഗതിയില്‍ കേട്ടാല്‍ അറപ്പുളവാക്കുന്ന വാക്കുകള്‍ ഉതിര്‍ക്കാനുള്ളതല്ല പോലീസിന്റെ നാക്ക് എന്നത് തിരിച്ചറിയണം. കോവിഡിലും പ്രളയകാലത്തുമായി ജനങ്ങളുമായി അടുത്ത് നില്‍ക്കാന്‍ പോലീസിന് കഴിഞ്ഞു. എന്നാല്‍ പിന്നീട് ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകുന്നത് സേനയുടെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത് സേനയുടെ പരിശീലനത്തിലടക്കം വരേണ്ട മാറ്റമാണ്. പരിശീലന സമയത്ത് ലഭിക്കുന്ന സ്വഭാവത്തില്‍നിന്ന് പോലീസുകാര്‍ പിന്നീട് മാറുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here