തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനായ കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിന്റെ അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമങ്ങളെക്കുറിച്ച് ധാരണയുള്ളവര്‍ തെറ്റിക്കുന്നത് കൂടുതല്‍ ഗൗരവകരമാണെന്ന് ശ്രീറാമിനെ രൂക്ഷമായി വിമര്‍ശി്ച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും ശ്രീറാമിന്റെ വൈദ്യ പരിശോധന നടത്തുന്നതില്‍ പോലീസിന് വീഴ്ച്ചയുണ്ടായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേസില്‍ ആരുടെയെങ്കിലും ഇടപെടലുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കും. മദ്യപിച്ച കാര്യം ശ്രീറാം മാത്രമാണ് നിഷേധി്ച്ചിട്ടുള്ളതെന്നും സമൂഹം അതംഗീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here