തിരുവനന്തപുരം: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ അടുത്ത ആഴ്ച കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേയ് നാലു മുതല്‍ ഒമ്പതുവരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. നിയന്ത്രണങ്ങള്‍ എന്തൊക്കെയെന്ന് പിന്നാലെ അറിയിക്കും.

ചന്തകളില്‍ പച്ചക്കറി, മീന്‍ കച്ചവടക്കാന്‍ രണ്ടു മീറ്റര്‍ അകലം പാലിച്ചും രണ്ടു മാസ്‌കു ധരിച്ചും വേണം വില്‍പ്പന നടത്താന്‍. വീട്ടുസാധനങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കാന്‍ കച്ചവടക്കാന്‍ മുന്‍ഗണന നല്‍കണം. ഇതിനായി ടെലിവറി സംവിധാനം ഒരുക്കണം. ഓരോ വ്യക്തിയും സ്വയം ലോക്ഡൗണിലേക്കു പോകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആഘോഷങ്ങളും അനാവശ്യ യാത്രകളും ഒഴിവാക്കുമെന്നും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുമെന്ന് ഉറപ്പാക്കണം.

അടുത്ത സമ്പര്‍ക്കത്തില്‍ അല്ലാതെയും രോഗം പിടിപെടുന്നുവെന്നതാണ് രണ്ടാം തരംഗത്തില്‍ കാണുന്ന പ്രത്യേകത. രോഗാണു ഏറെ നേരം അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നുവെന്നാണ് ഇതു വ്യക്തമാക്കുന്നത്. ജനിതക വ്യതിയാനം വന്ന വൈറസിനു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാന്‍ കഴിയു കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here