29 പേര്‍ക്കുകൂടി കോവിഡ്, ചികിത്സയിലുള്ളത് 130 പേര്‍

0
16

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 21 പേര്‍ വിദേശത്തുനിന്ന് വന്നവരും ഏഴു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

കൊല്ലം 6, തൃശൂര്‍ 4, തിരുവനന്തപുരം 3, കണ്ണൂര്‍ 3, പത്തനംതിട്ട 2, ആലപ്പുഴ 2, കോട്ടയം 2, കോഴിക്കോട് 2, കാസര്‍കോട് 2, എറണാകുളം 1, പാലക്കാട് 1, മലപ്പുറം 1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകള്‍. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 630 ആയി.

130 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 67789 പേര്‍ നിരീക്ഷണത്തിലുണ്ട്. വീടുകളില്‍ 67,316 പേരും ആശുപത്രികളില്‍ 473 പേരുമുണ്ട്. ഇന്ന് 127 പേര്‍ ആശുപത്രിയിലെത്തി. കൊല്ലത്ത് ഒന്നും പാലക്കാട് അഞ്ചും പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ പുതുതായി വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here