തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മൂന്നു പേര്‍ക്കു കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കം മൂലമാണ് കാസര്‍കോട് സ്വദേശികള്‍ക്ക് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. 15 പേര്‍ ഇന്ന് രോഗമുക്തി നേടി.

ഇന്നു ഉള്‍പ്പെടുത്തിയ 144 പേരടക്കം 21,725 പേര്‍ നിരീക്ഷണത്തിലുണ്ട്. കുടകില്‍ നിന്ന് കണ്ണൂരിലേക്ക് കാട്ടിലൂടെ അതിര്‍ത്തി കടന്ന് എത്തിയ എട്ടു പേരെ കൊറോണ കെയര്‍ സെന്ററിലാക്കി. ഇരിട്ടിയിലെ രണ്ട് സെന്ററുകളിലായി ഇവരെ പാര്‍പ്പിച്ചു. കോവിഡ് ഇതര രോഗം ബാധിച്ചവര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ ലഭിക്കാത്ത സാഹചര്യമുള്ളിടത്ത് തദ്ദേശ സ്ഥാപനങ്ങളിലൂടെ എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here