ഇന്ന് 12 പുതിയ കേസുകള്‍, 11 പേര്‍ക്കും രോഗം വന്നത് സമ്പര്‍ക്കത്തിലൂടെ, വ്യാപന സാധ്യത നിലനില്‍ക്കുന്നു

0
21

തിരുവനന്തപുരം: വ്യാഴാഴ്ച സംസ്ഥാനത്ത് 12 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നാലു വീതവും മലപ്പുറത്ത് രണ്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒന്നു വീതവും കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്.

സംസ്ഥാനത്ത് ഇതുവരെ 357 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1,36,195 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. ഇന്ന് പ്രവേശിപ്പിക്കപ്പെട്ട 153 പേരടക്കം 723 പേര്‍ വിവിധ ആശുപത്രികളിലാണ്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു കുറഞ്ഞെങ്കിലും മുന്‍കരുതല്‍ നടപടികളില്‍ ജാഗ്രത തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കെത്തുന്നവരുടെ കാര്യത്തില്‍ ആവശ്യത്തിന് ജാഗ്രതയും പരിശോധനയും ഏര്‍പ്പെടുത്തും.

വളം കീടനാശിനി കടകള്‍ രാവിലെ ഏഴു മുതല്‍ 11 വരെ തുറക്കും. പുസ്തക വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ തുറക്കുന്നതും പരിഗണനയിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ബാധിതരായ എട്ടു വിദേശികളുടെ ജീവന്‍ രക്ഷിക്കാനായ ഇന്ന് അഭിമാന ദിനമാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here