വ്യാഴാഴ്ച 94 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകിച്ചു, മൂന്നു മരണങ്ങള്‍ സ്ഥിരീകരിച്ചു

0
17

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 94 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് മൂന്നു മരണങ്ങള്‍ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്ന് എത്തിയ എടപ്പാള്‍ സ്വദേശി ഷബ്‌നാസ്, കാവനാട് സ്വദേശി സേവ്യര്‍ എന്നിവരാണ് മരണപ്പെട്ടത്. മീനാക്ഷിയമ്മാള്‍ ഇന്നലെയും മറ്റു രണ്ടു പേരും രണ്ടു ദിവസം മുമ്പുമാണ് മരണപ്പെട്ടത്. എന്നാല്‍, വൈറസ് ബാധ സ്ഥിരീകരിച്ചത് ഇന്നാണ്. 39 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.

പത്തനംതിട്ട 14, കാസര്‍കോട് 12, കൊല്ലം 11, കോഴിക്കോട് 10, ആലപ്പുഴ 8, മലപ്പുറം 8, പാലക്കാട് 7, കണ്ണൂര്‍ 6, കോട്ടയം 5, തിരുവനന്തപുരം 5, തൃശൂര്‍ 4, എറണാകുളം 2, വയനാട് 2 എന്നിങ്ങനെയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മൂന്നു മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 14 ആയി. 1,70,065 പേരാണ് നിരീക്ഷണത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here