തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ നേരിടാന്‍ ഇ.ഡിയെ കൂട്ടുപിടിച്ച കെ.ടി. ജലീലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്. ഇ.ഡി. അന്വേഷിക്കണമെന്നുള്ള കെ.ടി. ജലീലിന്റെ ആവശ്യത്തെ തള്ളിയ മുഖ്യമന്ത്രി കേരളത്തിലെ സഹകരണ മേഖല ഇ.ഡി. കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും വ്യക്തമാക്കി.

ഇ.ഡിയുടെ ചോദ്യം ചെയ്യലോടുകൂടി ജലീലിനു ഇ.ഡിയില്‍ വിശ്വാസ്യത കൂടിയിട്ടുണ്ടെന്നാണ് തോന്നുന്നതെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യങ്ങളോട് മുഖ്യമന്ത്രിയുടെ പ്രതികരണം. സഹകരണ ബാങ്കില്‍ ഇ.ഡി. അന്വേഷണം സാധാരണ ഗതിയില്‍ ഉന്നയിക്കാന്‍ പാടില്ലാത്തതാണ്. ഇത്തരമൊരു ആവശ്യമുണ്ടായത് ശരിയല്ല. എആര്‍ നഗര്‍ ബാങ്കിന്റെ കാര്യത്തില്‍ സഹകരണ വകുപ്പ് കര്‍ശന നടപടിയിലേക്കു നീങ്ങിയതാണ്. എന്നാല്‍ കോടതിയുടെ സ്‌റ്റേ നിലനില്‍ക്കുന്നതിനാലാണ് മറ്റു നടപടികളിലേക്കു നീങ്ങാന്‍ സാധിക്കാതിരുന്നത്. അന്വേഷണത്തിനു യാതൊരു വിധത്തിലും തടസവുമുണ്ടാകില്ലെന്നും കുറ്റം കണ്ടെത്തിയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here