തിരുവനന്തപുരം: ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ കേരളത്തിലെ ഉദ്യോഗസ്ഥർക്ക് മേലെ വട്ടമിട്ട്പറക്കുകയാണ്. ഉദ്യോഗസ്ഥരെ നിശബ്ദരാക്കി പദ്ധതികളുടെ നടത്തിപ്പ് പ്രതിസന്ധിയിലാക്കാനാണ് അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നത്. സ്വകാര്യ കുത്തകകളുടെ വക്കാലത്തെടുക്കുകയാണ് ഏജൻസികളെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സംസ്ഥാനത്തെ വികസനപദ്ധതികളെയപ്പാടെ തുരങ്കം വെക്കാനാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിക്കു കയാണ്.. കുറഞ്ഞചെലവില്‍ ഇന്‍റര്‍നെറ്റ് ലഭ്യമാകുന്ന കെ ഫോണ്‍പദ്ധതിയെക്കുറിച്ച് ഇവര്‍ക്ക് എന്തിനാണ് അസ്വസ്ഥത എന്ന് മുഖ്യമന്ത്രി ചോദിച്ചു. സംഘപരിവാറുകാരന്‍ കിഫ്ബിക്കെതിരെ കേസുകൊടുത്തത് വാദിക്കാന്‍ കെപിസിസിഭാരവാഹി പോകുകയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. കുത്തകകളുടെ താല്‍പര്യവുമായി ഇങ്ങോട്ട് വരേണ്ടെന്ന് പിണറായി വിജയന്‍ മുന്നറിയിപ്പു നല്‍കി. കിഫ്ബിയെയും വികസന പദ്ധതികളെയും എതിര്‍ക്കുന്ന പ്രതിപക്ഷത്തിന് വികലമനസാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here